Latest Updates


നെല്ലിക്ക -വൈന്‍ ചേരുവകള്‍


നെല്ലിക്ക -രണ്ടു കിലോഗ്രാം
പഞ്ചസാര-ഒന്നര കിലോഗ്രാം
വെള്ളം-അഞ്ചു ലിറ്റര്‍
യീസ്റ്റ് -ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
നെല്ലിക്ക കഴുകി വൃത്തിയാക്കി ഒരു രാത്രി വെള്ളത്തിലിടുക. പിറ്റേദിവസം വെള്ളത്തില്‍നിന്നെടുത്ത് ഒരു മസ്ലിന്‍ തുണിയില്‍ കെട്ടി അഞ്ചു ലിറ്റര്‍ വെള്ളത്തില്‍ തുണിയോടുകൂടി ഇട്ടു തിളപ്പിക്കുക. ഈ വെള്ളം അരിച്ചെടുക്കുക. ഇതില്‍നിന്ന് നാലു കപ്പ് വെള്ളമെടുത്ത് അതില്‍ ഒന്നര കിലോ പഞ്ചസാരയിട്ട് തിളപ്പിച്ച് പാനിയാക്കി അരിച്ചെടുക്കുക.


നെല്ലിക്ക കെട്ടഴിച്ച് കുരുകളഞ്ഞ് ഒരു ഭരണിയിലാക്കി അതിലേക്ക് യീസ്റ്റ്, പഞ്ചസാരപ്പാനി, നെല്ലിക്കയിട്ട് തിളപ്പിച്ച വെള്ളം എന്നിവയിട്ട് നന്നായി മൂടിക്കെട്ടി വയ്ക്കുക. എല്ലാ ദിവസവും രാവിലെ ഒരേസമയത്ത് ചിരട്ടത്തവികൊണ്ട് അഞ്ചു മിനിറ്റുനേരം നല്ലതുപോലെ ഇളക്കണം. ഇരുപത്തിയൊന്നാം ദിവസം അരിച്ചു മട്ടുമാറ്റി വീണ്ടും 21 ദിവസം അനക്കാതെ വയ്ക്കുക. പിന്നീട് ഉപയോഗിക്കാം.

Get Newsletter

Advertisement

PREVIOUS Choice